സ്വാശ്രയ കോളേജ് വിധി; സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ ദുരന്തമെന്ന് രമേശ് ചെന്നിത്തല

Posted on: August 28, 2017 9:50 pm | Last updated: August 29, 2017 at 10:26 am
SHARE

തിരുവനന്തപുരം: സുപ്രീംകോടതിവിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ദുരന്തമാണെന്നും അതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫീസ് അഞ്ചുലക്ഷം രൂപയായിരിക്കുമെന്ന ധാരണയില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാര്‍ ഈ ദുരന്തം ചോദിച്ചുവാങ്ങുകയായിരുന്നെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

ഹൈകോടതിയുടെ അനുകൂലവിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മന്റെുകള്‍ക്ക് കോടതിയില്‍ പോകാന്‍ ആവശ്യമായ സമയം സമ്മാനിക്കുകയായിരുന്നു.
വസ്തുതകള്‍ നിരത്തി സുപ്രീംകോടതിയില്‍ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അവിടെയും ഒത്തുകളിയാണ് നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here