സ്വാശ്രയ കോളേജ്; പാവപ്പെട്ട ഒറ്റ വിദ്യാര്‍ത്ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലന്ന് മുഖ്യമന്ത്രി

Posted on: August 28, 2017 8:36 pm | Last updated: August 29, 2017 at 8:25 am

തിരുവനന്തപുരം: സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് കഴിയുന്നതും വേഗത്തില്‍ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു