Connect with us

Gulf

17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്ണ്യഭൂമിയിലെത്തി

Published

|

Last Updated

മക്ക : ലോക രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം 17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്ണ്യഭൂമിയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഈ വര്‍ഷം സൗദിയിലെത്തിയതായും ഹജ്ജിനായി തുറന്ന സൗദിഖത്തര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി ഇത് വരെ 1340 പേര്‍ ഹജ്ജിനെത്തിയതായും ജവാസാത്ത് അറിയിച്ചു.

ആഭ്യന്തര തീര്‍ത്ഥാടകരുടെ വരവും , മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടുന്ന തീര്‍ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ചതോടെ ഹറമും പരിസരങ്ങളിലും വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത് ,

ഇന്നുമുതല്‍ മിനായിലെ ഹജ്ജ് മിഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും , ഇന്നും നാളെയുമായി ഹാജിമാര്‍ മിനയിലെ ടെന്റുകളിലെത്തിച്ചേരും, ബുധനാഴ്ച രാത്രി മുഴുവന്‍ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ സുബഹി നമസ്‌കാരത്തോടെ അറഫയിലേക്ക് പുറപ്പെടും ,ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം വ്യഴാഴ്ചയാണ് , വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.

മിനായില്‍ ഇരുപത്തിനാലു മണിക്കൂറും സേവനസജ്ജരായ മെഡിക്കല്‍ ക്ലിനിക്കുകള്‍ ,ആശുപത്രികള്‍ , ജംറയില്‍ എയര്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്കൂടാതെ ഏത് അടിയന്തിര ഘട്ടവും നേരിടുന്നതിന് സൗദി റെഡ് ക്രസന്റ്എട്ട് എയര്‍ ആംബുലസുകളും, രണ്ടായിരത്തി അഞ്ഞൂറ് ആരോഗ്യ പ്രവര്‍ത്തകരും , ഇരുനൂറ്റി തൊണ്ണൂറ് ആംബുലന്‍സ് കാറുകളും , ഇരുപത്തി ഒന്‍പത് സ്‌പെഷ്യല്‍ മോട്ടോര്‍ കാറുകളും ഒരുക്കിയിട്ടുണ്ട്‌

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest