ഹജ്ജ്: ഏറ്റവും പ്രായം കൂടിയ തീര്‍ത്ഥാടകക്ക് ഊഷ്മള സ്വീകരണം

Posted on: August 28, 2017 12:46 pm | Last updated: August 28, 2017 at 8:00 pm
SHARE

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കെത്തിയ ഏറ്റവും പ്രായം കൂടിയ തീര്‍ത്ഥാടകക്ക് പുണ്യഭൂമിയില്‍ ഊഷ്മള സ്വീകരണം.ഇന്തോനേഷ്യയില്‍ നിന്നുള്ള മറിയം മര്‍ജ്ജാനീ മുഹമ്മദ് എന്ന 104 വയസുകാരിയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ശ്രദ്ധേയയായത്.ജിദ്ദ എയര്‍പ്പോര്‍ട്ടിലെത്തിയ മറിയത്തെ എയര്‍പ്പോര്‍ട്ട് ഓപ്പറേഷന്‍സ് റൂം ഡയറക്ടര്‍ അബ്ദുല്‍ഖാലിക് അല്‍ സഹ്‌റാനിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു .

മറിയം ആരോഗ്യവതിയാണെന്നും പ്രയാസങ്ങളില്ലാതെ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ മുഹമ്മദ് ശരീഫുദ്ദീന്‍ പറഞ്ഞു. മറിയത്തെ പരിചരിക്കാന്‍ വൈദ്യ സംഘം എപ്പോഴും കൂടെയുണ്ടാകും.തനിക്ക് നല്‍കിയ സ്വീകരണത്തില്‍ മറിയം സന്തോഷം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here