ഗോവ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ജയം

Posted on: August 28, 2017 10:41 am | Last updated: August 28, 2017 at 2:16 pm
SHARE

പനജി: ഗോവ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ജയം. പാനജി മണ്ഡലത്തില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ഗിരിഷ് ചോടന്‍കറിനെയാണ് പരീക്കര്‍ തോല്‍പ്പിച്ചത്.

പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച പരീക്കര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പരീക്കര്‍ക്ക് വേണ്ടി പനാജിയിലെ ബിജെപി എംഎല്‍എ രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. വാല്‍പോയി മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വിശ്വജിത്ത് റാണ 10,066 വോട്ടുകള്‍ക്ക് വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here