കൂത്തുപറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; യുവാവ് മരിച്ചു

Posted on: August 28, 2017 10:21 am | Last updated: August 28, 2017 at 12:35 pm

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ബെംഗളൂരു സ്വദേശി തുളസി (28) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.