സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു

Posted on: August 28, 2017 10:13 am | Last updated: August 28, 2017 at 12:26 pm

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ജെഎസ് ഖേഹാര്‍ വിരമിച്ച ഒഴിവിലാണ് ദിപക് മിശ്രയുടെ സ്ഥാനാരോഹണം.

ഇനി 13 മാസം അദ്ദേഹം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.