ലോക ബാഡ്മിന്റണില്‍ പി വി സിന്ധുവിന് വെള്ളി

Posted on: August 27, 2017 9:37 pm | Last updated: August 28, 2017 at 10:22 am

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെള്ളി. ഫൈനലില്‍ ജപ്പാന്റെ നൊസോകി ഒകുഹരയോടാണ് ഒന്നിന് എതിരെ രണ്ട് ഗെയിമുകള്‍ക്ക് സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോര്‍: 19-21, 22-20, 20-22

ആദ്യ ഗെയിം കൈവിട്ട സിന്ധു രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നുവെങ്കിലും മൂന്നാം ഗെയിം നഷ്ടമായി. റിയോ ഒളിംപിക്‌സ് ഫൈനലിലും സിന്ധു പൊരുതിത്തോറ്റിരുന്നു.

സൈന നെഹ്വാളിന് ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി സ്വന്തമാക്കുന്ന ആദ്യ വനിതയാണ് സിന്ധു. സെമിയില്‍ ചൈനയുടെ യുഫേയ്ചെന്നിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്.