Connect with us

National

പോലീസുകാരന്‍ ബോംബുമായി ഓടി; 400 വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിത്തോര ഗ്രാമം ഒരു പോലീസുകാരനോട് കടപ്പെട്ടിരിക്കുന്നു. ഇവിടത്തെ 400 സ്‌കൂള്‍ കൂട്ടികളുടെ ജീവന്‍ രക്ഷിച്ചത് ഈ പോലീസുകാരന്റെ ധീരതയാണ്. സ്‌കൂള്‍ മുറ്റത്ത് നിന്ന് കണ്ടെടുത്ത 10 കിലോഗ്രാം വരുന്ന ഉഗ്രശേഷിയുള്ള ബോബ് സ്വന്തം ചുമലിലേറ്റി അഭിഷേക് പട്ടേല്‍ എന്ന പോലീസുകാരന്‍ ഒരു കിലോമീറ്റര്‍ ദൂരം ഓടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ വന്‍ ദുരന്തത്തിനായിരുന്നു ഈ ഗ്രാമം സാക്ഷ്യം വഹിക്കുക.

വെള്ളിയാഴ്ച രാവിലെയാണ് ചിത്തോര ഗ്രാമത്തിലെ ഒരു സ്‌കൂള്‍ മുറ്റത്ത് ബോംബ് കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ ബോംബ് നിര്‍വീര്യമാക്കാന്‍ ബോംബ് സ്‌ക്വോഡ് അവിടെ ഇല്ലായിരുന്നു. ഈ ഘട്ടത്തില്‍ എന്ത് ചെയ്യുമെന്ന് അറിയാതെ അന്തിച്ചു നില്‍ക്കവെയാണ് അഭിഷേക് പട്ടേല്‍ ഈ ബോംബ് തോളിലേറ്റി ഓടിയത്. സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം വരെ ഓടിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബോംബ് നിര്‍വീര്യമാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.

പൊട്ടിയിരുന്നുവെങ്കില്‍ 500 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെ ചാരമാക്കാന്‍ ശേഷയുള്ള ബോംബാണ് അഭിഷേക് ചുമലിലേറ്റി ഓടിയത്. സ്‌കൂള്‍ മുറ്റത്ത് ബോംബ് എങ്ങനെ എത്തി എന്ന് അന്വേഷിച്ചുവരികയാണ്.

Latest