Connect with us

National

പണ്ട് രാമന്‍ ചെയ്ത കാര്യങ്ങളാണ് ഇന്ന് ഐഎസ്ആര്‍ഒ ചെയ്യുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

Published

|

Last Updated

ഗാന്ധിനഗര്‍: ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന മിസൈലുകളെ ശ്രീരാമന്റെ അമ്പുകളോട് താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത്. രാമന്റെ ഓരോ അമ്പും മിസൈലുകള്‍ ആയിരുന്നെന്നും ഇന്ന് ഐ.എസ്.ആര്‍.ഒ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അന്ന് രാമന്‍ ചെയ്തിരുന്നെന്നും രൂപാണി അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റിലെ( ഐ ഐ ടി ആര്‍ എ എം) വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രൂപാനിയുടെ അഭിപ്രായപ്രകടനം. ഐ എസ് ആര്‍ ഒ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്രയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

രാമനേയും രാമായണത്തേയും എഞ്ചിനീയറിങ്ങുമായി ബന്ധപ്പെടുത്തിയാല്‍ ഭഗവാന്‍ രാമന്‍ ഏത് തരം എഞ്ചിനീയറിങ്ങ് ഉപയോഗിച്ചായിരിക്കും ശ്രീലങ്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന രാമസേതു നിര്‍മ്മിച്ചതെന്ന് ഊഹിച്ചുനോക്കൂ. ആ പാലം പണിയാന്‍ അണ്ണാന്മാര്‍ വരെ സഹായിച്ചു. രാമസേതുവിന്റെ തുണ്ട് ഇന്നും കടലിലുണ്ടെന്ന് ആളുകള്‍ പറയുന്നു. രാമസേതു രാമന്റെ സങ്കല്‍പമായിരുന്നു, എഞ്ചിനീയര്‍മാര്‍ താത്കാലിക പാലം നിര്‍മ്മിച്ചു രൂപാണി പറയുന്നു.

---- facebook comment plugin here -----

Latest