Connect with us

Kerala

പിണറായി വിജയന് കണ്ണൂരില്‍ വന്‍ സ്വീകരണം

Published

|

Last Updated

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ ആദ്യമായി ജന്മനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സ്വീകരണം. പുലര്‍ച്ചെ കണ്ണൂരില്‍ ട്രെയിനിറങ്ങിയ മുഖ്യമന്ത്രിയെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

നൂറിലധികം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ജെനറ്റിക് ലാബ് ഉദ്ഘാടനം ഉള്‍പ്പടെ അഞ്ച് പൊതുപരിപാടികളില്‍ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കും