Connect with us

Kerala

കണ്ണൂരില്‍ ഇന്ന് 1200 പേരുടെ കളരി അഭ്യാസം

Published

|

Last Updated

കണ്ണൂര്‍: സി പി എം നേതൃത്വത്തിലുള്ള ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന 1200 കളരി അഭ്യാസികള്‍ അണിനിരക്കുന്ന കളരി പ്രദര്‍ശനം ഇന്ന് നടക്കും.

വൈകീട്ട് നാല് മണിക്ക് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ 30 കളരികളില്‍ നിന്നുള്ളവരാണ് പ്രദര്‍ശനത്തില്‍ പങ്കാളികളാവുന്നത്. ഒരു മണിക്കൂര്‍ നീളുന്ന മെയ്യഭ്യാസവും തുടര്‍ന്ന് ആയുധ അഭ്യാസവും ഉള്‍പ്പെടുന്നതാണ് പ്രദര്‍ശനം. ഏകീകൃത സിലബസ് പ്രകാരമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും അഭ്യാസികള്‍ പങ്കെടുക്കുന്ന കളരി പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ പഴയകാല കളരി ഗുരുക്കന്മാരെ ആദരിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി എം പി, ഇ പി ജയരാജന്‍ എം എല്‍ എ., കെ കെ രാഗേഷ് എംപി, പി ജയരാജന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായുള്ള ജ്യോതി പ്രയാണം കിഴക്കേ കതിരൂരിലെ കതിരൂര്‍ ഗുരുക്കളുടെ കളരിയില്‍ വെച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജാഥാ ലീഡര്‍ വത്സന്‍ ഗുരുക്കള്‍ക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. കെ ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കളരിയുടെ പ്രചാരണത്തിനും പുതുതലമുറയെ കളരിയിലേക്ക് ആകര്‍ഷിക്കാനുമാണ് മാര്‍ഷല്‍ അക്കാദമി ഈ മേഖലയില്‍ ഇടപെടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Latest