കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി

Posted on: August 26, 2017 11:32 pm | Last updated: August 26, 2017 at 11:32 pm

ശ്രീനഗര്‍:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസ് കോംപ്ലക്‌സിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആര്‍പിഎഫുകാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൊലീസുകാരുടെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ഭീകരവാദ സംഘടന നടത്തിയ ചാവേറാക്രമണമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു തുടര്‍ന്ന് ഇവര്‍ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥര്‍ക്കു ജീവന്‍ നഷ്ടമായത്.

പ്രകോപനമൊന്നും കൂടാതെയായിരുന്നു പാക്കിസ്ഥാന്‍ ഭാഗത്തു നിന്നും ഷെല്ലാക്രമണമെന്ന് ബി.എസ് എഫ് വ്യക്തമാക്കി