സുഷമാ സ്വരാജ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: August 26, 2017 9:28 pm | Last updated: August 26, 2017 at 9:28 pm

ന്യൂഡല്‍ഹി: ഖത്തര്‍ വിദേശകാര്യമന്ത്രി ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് അല്‍താനി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഖത്തറിനെതിരെ സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ കറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമവും തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ സഹൃദ രാഷ്ട്രവുമായുള്ള ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും അബ്ദുറഹമാന്‍ അല്‍താനി തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു