ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെട്ടു; സൈനക്ക് വെങ്കലം

Posted on: August 26, 2017 7:56 pm | Last updated: August 26, 2017 at 7:56 pm

ഗ്‌ലാസ്‌ഗോ : ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു. ഒളിംപിക് ചാംപ്യന്‍ കരോലിന മാരിനെ തോല്‍പ്പിച്ചെത്തിയ ജപ്പാന്‍ താരം നസോമി ഒകുഹറയാണ് സൈനയുടെ പോരാട്ടത്തിന് സെമിയില്‍ അറുതിവരുത്തിയത്. മൂന്നു സെറ്റു നീണ്ടുനിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സൈന മല്‍സരം കൈവിട്ടത്. സ്‌കോര്‍: 12-21, 21-17, 21-10.

സെമിയില്‍ തോറ്റെങ്കിലും സൈനയ്ക്ക് വെങ്കലമെഡല്‍ ലഭിക്കും. 2015ല്‍ ജക്കാര്‍ത്തയില്‍ വെള്ളി നേടിയ ശേഷമുള്ള സൈനയുടെ മികച്ച പ്രകടനമാണിത്. സൈനയുടെ പോരാട്ടം സെമിയില്‍ അവസാനിച്ചെങ്കിലും രണ്ടാം സെമിയില്‍ മല്‍സരിക്കുന്ന പി.വി. സിന്ധുവിലൂടെ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രതീക്ഷയുണ്ട്. ലോക ജൂനിയര്‍ ചാംപ്യന്‍ ചൈനയുടെ ചെന്‍ യുഫെയിയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി