കോട്ടക്കടവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്

Posted on: August 26, 2017 1:12 pm | Last updated: August 26, 2017 at 1:48 pm

ഫറോക്ക്: കോട്ടകടവ് പ്രബോധിനിക്ക് സമീപം ബസ്സുകള്‍ കൂട്ടിയിച്ച് 60 ഓളം പേര്‍ക്ക് പരിക്ക്.

പരപ്പനങ്ങാടിയിലേക്ക് പോകുന്ന ബസ്സും മണ്ണൂര്‍ റെയില്‍ ബസ്സും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം

പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ്, ടി.എം.എച്ച് കോട്ടകടവ് ,
കല്ലമ്പാറ ശിഫ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു . ഇരു ബസ്സുകളും അതിവേഗതയിലായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.