Connect with us

National

ഗുര്‍മീത് റാം റഹിം കേസ്: കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

Published

|

Last Updated

ചണ്ഡിഗഢ്: ബലാത്സംഗകേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം. ഹരിയാനയിലെയും പഞ്ചാബിലെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണതോതില്‍ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേനയും അര്‍ധസൈനികരും റോന്തുചുറ്റുന്നുണ്ട്.

വാര്‍ത്തകള്‍ ഇതുവരെ;

  • ഹരിയാന സര്‍ക്കാര്‍ കലാപകാരികള്‍ക്ക് കീഴടങ്ങിയതായി ചണ്ഡീഗഡ് ഹൈക്കോടതി
  • ഗുര്‍മീത് റാം റഹീം സിംഗിന്റെ വിധിയെ തുടര്‍ന്നുള്ള ആക്രമം: ഹരിയാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം
  • റാം റഹീമിന് ജയിലില്‍ വിഐപി പരിഗണയില്ലെന്ന് ഹരിയാന ജയില്‍ ഡിജിപി.
  • സ്ഥിതിഗതികള്‍ എത്രയും പെട്ടെന്നു സാധാരണനിലയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ശന നിര്‍ദേശം നല്‍കി.
  • പഞ്ച്കുളയിലെ ചില മേഖലകളില്‍ കര്‍ഫ്യൂവിന് ഇളവു പ്രഖ്യാപിച്ചു.
  • ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഏഴു ട്രെയിനുകള്‍ വെസ്‌റ്റേണ്‍ റെയില്‍വേ റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
  • ഹരിയാനയിലെ കുരുക്ഷേത്രയില്‍ ദേര സച്ചാ സൗദയുടെ രണ്ട് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടം അടച്ചുപൂട്ടി.
  • ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണങ്ങളുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേരുംപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. തിങ്കളാഴ്ച റാം റഹിം സിങ്ങിന്റെ ശിക്ഷ വിധിക്കാനിരിക്കേ വീണ്ടും കലാപത്തിനു സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ഇതു നേരിടാനുള്ള മുന്‍കരുതലുകളും യോഗം ചര്‍ച്ചയായേക്കും.

---- facebook comment plugin here -----

Latest