Connect with us

National

ഗുര്‍മീത് റാം റഹിം സിംഗ് കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് കനത്തസുരക്ഷയൊരുക്കാന്‍ കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ദേര സച്ചാ സൗദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗ് ആണ് ശിക്ഷ വിധിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സര്‍ക്കാരിനു നല്‍കി.

 

കേന്ദ്ര ഏജന്‍സികള്‍ സുരക്ഷാച്ചുമതല ഏറ്റെടുക്കണമോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് അന്തിമ തീരുമാനം എടുക്കും.
അതേസമയം, ഗുര്‍മീദ് രാം റാഹിം സിംഗിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഹരിയാനയിലെ പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പരക്കെ അക്രമങ്ങളമായി അനുയായികള്‍ തെരുവിലിറങ്ങി. ഹരിയാന പഞ്ചാബ്, ഡല്‍ഹി, ഉത്തരപ്രദേശ് മേഖലകളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിത്. കലാപത്തെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ മരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസിയാബാദ്, ഹാപൂര്‍,ഗൗദംബുദ്ധ് നഗര്‍, നോയിഡ, എന്നിവിടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു.

Latest