Connect with us

Kerala

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ 15 വരെ ഇടതുമുന്നണിയുടെ പ്രചാരണ ജാഥ

Published

|

Last Updated

തിരുവനന്തപുരം : ഇടതുമുന്നണി സര്‍ക്കാറിന്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ‘ഭരണനേട്ടങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ ഒക്്‌ടോബര്‍ ഒന്നു മുതല്‍ 15 വരെ പ്രചാരണജാഥ നടത്താന്‍ ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടു മേഖലകളായി തിരിച്ചാണു ജാഥ സംഘടിപ്പിക്കുന്നത്. ജാഥയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ്കമ്മിറ്റി രൂപീകരിച്ചതായും കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ കുടി തുറന്നുകാട്ടുന്നതാകും ജാഥയെന്നും യോഗത്തിനു ശേഷം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 30-നകം കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശിക തീര്‍ക്കും. തിങ്കളാഴ്ച ഒരു മാസത്തെ പെന്‍ഷന്‍ നല്‍കും. കെ എസ് ആര്‍ ടി സിയെ മെച്ചപ്പെടുത്താന്‍ പ്രത്യേക പാക്കേജ് രൂപീകരിച്ചു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതിന്റെ ‘ാഗമായി പുതിയ ബസുകള്‍ വാങ്ങാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചിട്ടുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതിനുള്ള വിശദീകരണം മന്ത്രിമാര്‍ തന്നെ നിയമസ‘യില്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം മുന്നണിക്കും ബോധ്യമുള്ളതിനാല്‍ മറ്റു ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

 

Latest