Connect with us

National

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഇടക്കാല ഉത്തരവ് തിങ്കളാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീം കോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബേങ്ക് ഗ്യാരന്റിയാണോ സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കുമെന്നും അറിയിച്ചു. കരാര്‍ ഒപ്പിടാത്ത മുഴുവന്‍ കോളജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും വ്യക്തമാക്കി.

സ്വാശ്രയ ഫീസ് സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ക്കെതിരെ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലേക്ക് അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടായോ, ബേങ്ക് ഗ്യാരന്റിയായോ നല്‍കാനുമാണ് ഹൈക്കോടതി ഉത്തരവ്.

Latest