സ്വകാര്യത സംരക്ഷണം ആധാറിന് ബാധകമല്ലെന്ന് യുഐഡി സിഇഒ

Posted on: August 25, 2017 7:20 pm | Last updated: August 26, 2017 at 9:28 am
SHARE

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിക്കാനുള്ള സുപ്രീം കോടതി വിധിയില്‍ ആധാറിനെ ഉള്‍പ്പെടുത്തില്ലെന്നു വ്യക്തമാക്കി യുണീക് ഐഡന്റിഫിക്കേഷന്‍ സ്‌കീം (യുഐഡി) സിഇഒ. ആദായനികുതി അടയ്ക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുഐഡി സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

ഈ മാസം 31ന് മുന്‍പ് ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ സബ്‌സിഡികള്‍ വെല്‍ഫയര്‍ സ്‌കീമുകള്‍, മറ്റു ആവശ്യങ്ങള്‍ ഇവയ്‌ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്നും യുഐഡിസിഇഒ വ്യക്തമാക്കി.