പഞ്ചാബിലും ഹരിയാനയിലും അക്രമം പടരുന്നു; 32 പേര്‍ മരിച്ചു; 250 പേര്‍ക്ക് പരുക്ക്

  • ഗാസിയാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
  • 2002ല്‍ അനുയായി ആയ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റാമിനെതിരായ കേസ്.
  • എല്ലാ ജനങ്ങളും സമയമനം പാലിക്കണമെന്ന് രാഷ്ട്രപത് രാം നാഥ് കോവിന്ദ്.
  • ഹരിയാനയില്‍ നിന്ന് പുറപ്പെടുന്നതും പോകുന്നതുമായ 250 ട്രെയിനുകള്‍ റദ്ദാക്കിയതായി റെല്‍വേ റദ്ദാക്കിയതായി അറിയിച്ചു.
Posted on: August 25, 2017 11:00 pm | Last updated: August 26, 2017 at 12:12 pm
SHARE

ചണ്ഡിഗഡ്:ദേരാ സച്ച സൗധ ആള്‍ദൈവം ഗുര്‍മീദ് രാം റാഹിം സിംഗിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ ഹരിയാനയിലെ പഞ്ച്കുളയിലെ സി ബി ഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പരക്കെ അക്രമങ്ങളമായി അനുയായികള്‍ തെരുവിലിറങ്ങി. ഹരിയാന പഞ്ചാബ്, ഡല്‍ഹി, ഉത്തരപ്രദേശ് മേഖലകളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിത്. കലാപത്തെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ മരിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗാസിയാബാദ്, ഹാപൂര്‍,ഗൗദംബുദ്ധ് നഗര്‍, നോയിഡ, എന്നിവിടങ്ങളില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചു.

ഇവിടങ്ങളില്‍ അഞ്ചലധികം ആളുകള്‍ കൂട്ടം ചേരുതതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നാല് സംസ്ഥാനങ്ങളിലും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും പുറമേ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്. ദേരാ സച്ചാ സൗധ സംഘടനയുടെ ആസ്ഥാനം സ്ഥതി ചെയ്യുന്ന സിര്‍സായില്‍ പ്രദേശത്ത് പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിനടുത്ത് ഗുര്‍മീദ് അനുയായികളെ കസ്റ്റഡിയിലെടുത്തതായി ഹരിയാന നിയമപരിപാലന ചുമതലയുള്ള എഡിജിപി മുഹമ്മദ് അഖില്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുമ്പ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് പ്രത്യേക സിബി ഐ കോടതി ഗുര്‍മീദിനെതിരെ കുറ്റം നടത്തിയതായി കണ്ടെത്തിയത്. ഐപിസി സെക്ഷന്‍ 376 പ്രകാരം പീഡനക്കുറ്റം, ഐപിസി 506 പ്രകാരം കേസിലെ ഇരകളെ ഭീഷണിപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. എഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. വിധി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അറിയാന്‍ സാധിക്കുന്നത്.

വിധികേള്‍ക്കാന്‍ താന്‍ കോടതിയില്‍ ഹാജരാകുമെന്ന് പ്രതി രാം റാഹിമ സിംഗ് അറിയിച്ചതോടെ തന്നെ കോടതിപരിസരത്തേക്ക് അദ്ദേഹത്തിന്റെ അനുയായികള്‍ ഒഴികി തുടങ്ങിയിരുന്നു. െ്രെടയിനുകളും ബസ് സര്‍വീസുകളും മറ്റും ഗതാഗത സൗക്കര്യങ്ങളും ഇന്റെര്‍നെറ്റ് അടക്കമുള്ള മാധ്യമ സൗകര്യങ്ങളും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നുവെങ്കിലും ലക്ഷകണക്കിന് വരുന്ന അനുയായികള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. 60000 അനുയായികള്‍ കോടതി വളപ്പ് വളഞ്ഞിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കോടതി പരിസരത്ത് സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തിയതയാണ് അനുയായികളെ പിന്തിരിപ്പിച്ചത്.

കോടതി വിധി പുറത്തുന്നതോടെ അനുയായികള്‍ വ്യാപിക അക്രമവുമായി തെരുവിലിറങ്ങുകയായിരുന്നു. ഹരിയാനയിലും പഞ്ചാബിലും പോലീസ് വാഹനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാത വാഹനങ്ങള്‍ എന്നിവ അക്രമകാരികള്‍ അന്ധിക്കിരയാക്കിയതായി ഒദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബില്‍ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വിവിധയിടങ്ങളില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു .

സംഘര്‍ഷം ഡല്‍ഹിയിലേക്കും വ്യാപിച്ചിട്ട്. ഡല്‍ഹിയിലെ അന്ദ്‌വിഹാറില്‍ ഗുര്‍മീദിന്റെ അനുയായികള്‍ െ്രെടയിനു തീയിട്ടു. ഗാസിയാബാദില്‍ രണ്ട് ബസുകള്‍ക്ക് നേരെ അക്രമം നടത്തി. ഡല്‍ഹിയില്‍ മൂന്നിടങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിനെടെ , ഹരിയാനയില്‍ ആള്‍ദൈവത്തിനെതിരെയുള്ള പീഡനക്കേസ് പുറത്തുകൊണ്ടുവന്നമാധ്യമ പ്രവര്‍ത്തകന്‍ വീടിനു മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇയാളുടെ അനുയായികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. യുപിയും അക്രമ സംഭവങ്ങള്‍ അരങ്ങേറി.

ഈ മാസം 27വരെ ഹരിയാനയില്‍ നിന്ന് പുറപ്പെടുന്നതും പോകുന്നതുമായ 250 ട്രെയിനുകള്‍ റദ്ദാക്കിയതായി റെല്‍വേ റദ്ദാക്കിയതായി അറിയിച്ചു. അതേസമയം റെയില്‍വേ സ്‌റ്റേഷന്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും പരുക്കേല്‍ക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നോര്‍ത്ത് റെയില്‍വേ വക്താവ് നീരജ് ശര്‍മ പറഞ്ഞു. അതേസമയം, രണ്ട് സ്‌റ്റേഷനകുള്‍ ഉപയോഗിക്കാന്‍ കഴിത്താവിധം തര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ കര്‍ശനമായി നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹരിയാനയിലെ എല്ലാ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്ന് അഭ്യന്തരമന്ത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖാത്താറിന് നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ ആളുകള്‍കൂട്ടം കൂടുന്നത് കണ്ടാല്‍ നടപടി സ്വീകരിക്കാന്‍ രാജ്‌നാഥ് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. എല്ലാ ജനങ്ങളും സമയമനം പാലിക്കണമെന്ന് രാഷ്ട്രപത് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

അക്രമങ്ങള്‍ അരങ്ങേറുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കാര്യമായ മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വീകരിക്കാതിരുന്നതില്‍ കേന്ദ്രം അതൃപത്തി പ്രകടിപ്പിച്ചതായാണ് വിവരം. നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതില്‍ ഹൈക്കോടതി ഇരുസംസ്ഥാനങ്ങളെയും നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

1999ലാണ് കേസിനാസപദമായ സംഭവം അരങ്ങേറിയത്. തുടര്‍ന്ന് 2002ല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here