സാംസംഗ് എസ് 8 പ്ലസിന് 5,000 രൂപ കുറച്ചു

Posted on: August 25, 2017 4:20 pm | Last updated: August 25, 2017 at 4:20 pm

സാംസംഗിന്റെ ഫ്‌ളാഗ് ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എസ് 8 പ്ലസിന് വീണ്ടും വിലകുറച്ചു. 5000 രൂപയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 4000 രൂപ കുറച്ചിരുന്നു.

എസ് 8 പ്ലസിന്റെ 6 ജിബി റാം, 128 ജിബി റോം വേരിയന്റിനാണ് വിലക്കുറവ് ബാധകം. 65900 രൂപയാണ് ഈ വേരിയന്റിന്റ പുതിയ വില. നാല് ജിബി റാം 64 ജിബി റോം വേരിയന്റുമായി വെറും ആയിരം രൂപയുടെ വില വിത്യാസമേ ഇപ്പോള്‍ ഉള്ളൂ.

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും സാംസംഗിന്റെ അംഗീകൃത ഡീലര്‍മാരില്‍ നിന്നും പുതിയ വിലക്ക് ഫോണ്‍ ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റായ ഫ്‌ളിപ് കാര്‍ട്ടില്‍ ഈ വേരിയന്റ് വിറ്റു തീര്‍ന്നിട്ടുണ്ട്.