Connect with us

National

ഡെങ്കിപ്പനി: പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ഡെങ്കിപ്പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോ. അരുപ് ബസുവിന്റെ കീഴിലാണ് ചികിത്സ.

പ്രിയങ്ക സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഈ വര്‍ഷം ഇതുവരെ 657 ഡെങ്കിപ്പനികേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 325 പേര്‍ ഡല്‍ഹിക്കാര്‍ക്കും 332 പേര്‍ മറ്റ് സംസ്ഥാനത്തുള്ളവരുമാണ്.

Latest