ഹൈക്കോടതി പരാമര്‍ശം നീക്കിയതുകൊണ്ട് മന്ത്രി വിശുദ്ധയാകില്ല: ചെന്നിത്തല

Posted on: August 25, 2017 12:56 pm | Last updated: August 25, 2017 at 4:04 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശം നീക്കിയതു കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. നിയനത്തില്‍ ക്രമക്കേടുണ്ടെന്ന വിധി നിലനില്‍ക്കുന്നുവെന്നു മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.