മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി

Posted on: August 25, 2017 11:18 am | Last updated: August 25, 2017 at 1:47 pm

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. അന്ധേരി ഛത്രപതി ശിവജി ടര്‍മിനസ് ഹര്‍ബോര്‍ ലോക്കല്‍ ട്രെയിനിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ മാഹിമില്‍ ഇന്ന് രാവിലെ 9.55ഓടെയാണ് സംഭവം.

രാജ്യത്ത് ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ട്രെയിന്‍ പാളം തെറ്റുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 74 പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഉദ്കല്‍ എക്പ്രസ് പാളംതെറ്റി 22 പേര്‍ മരിച്ചു. തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളെ തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ രാജിവെക്കുയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.