അമിത്ഷായും സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

Posted on: August 25, 2017 10:58 am | Last updated: August 25, 2017 at 1:46 pm

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. സംസ്‌കൃതത്തിലായിരുന്നു സ്മൃതി ഇറാനിയുടെ സത്യപ്രതിജ്ഞ.

ഈ മാസം ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷാ ആദ്യമായും സ്മൃതി ഇറാനി രണ്ടാം തവണയുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.