ജെയ്റ്റ്‌ലിക്കും ജാവദേക്കറിനും തിരഞ്ഞെടുപ്പ് ചുമതല

Posted on: August 25, 2017 7:43 am | Last updated: August 24, 2017 at 11:44 pm
SHARE

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക്. കര്‍ണാടകയുടെ ചുമതല മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കാണ്. രണ്ട് സംസ്ഥാനങ്ങളിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തന്ത്രങ്ങള്‍ മെനയാനും പ്രചാരണം ഏകോപിപ്പിക്കാനും മന്ത്രിമാര്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നാണ് ബി ജെ പിയുടെ നിര്‍ദേശം.

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, നിര്‍മലാ സീതാരാമന്‍, ജിതേന്ദ്ര സിംഗ്, പി പി ചൗധരി എന്നിവര്‍ ഗുജറാത്തില്‍ ജെയ്റ്റ്‌ലിയെ സഹായിക്കും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനാണ് കര്‍ണാടകത്തിന്റെ സഹചുമതല. അടുത്ത വര്‍ഷം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കേന്ദ്രമന്ത്രി തവാഹര്‍ ചന്ദ് ഗെഹ്‌ലോട്ടിനാണ് ചുമതല.

 

LEAVE A REPLY

Please enter your comment!
Please enter your name here