റോഹിംഗ്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് കോഫി അന്നാന്‍

Posted on: August 25, 2017 7:30 am | Last updated: August 24, 2017 at 11:31 pm
SHARE

നായ്പിഡോ: റോഹിംഗ്യാ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ കമ്മീഷന്‍. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും പൗരത്വം നിഷേധിച്ചും ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഗുരുതരമാണെന്നും യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ നയിക്കുന്ന സമിതി വിലയിരുത്തി. ലോകത്തെ ഏറ്റവും ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന രാഷ്ട്രരഹിത മനുഷ്യരാണ് റോഹിംഗ്യകള്‍.

അവരെ ആട്ടിയോടിക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ രാഖിനെ പ്രവിശ്യയില്‍ ബുദ്ധ തീവ്രവാദം കൂടുതല്‍ ശക്തി പ്രാപിക്കും. മുസ്‌ലിംകളില്‍ ചിലര്‍ തീവ്രവാദ പ്രവണതയിലേക്ക് വഴുതിപ്പോയേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യു എന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന് ആംഗ് സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഈ പ്രഖ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ പ്രതീക്ഷിയോടെയാണ് റോഹിംഗ്യാ ഐക്യദാര്‍ഢ്യ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കാണുന്നത്.
ആംഗ് സാന്‍ സൂക്കി തന്നെയാണ് അന്നാന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്. ഒരു വര്‍ഷക്കാലയളവായിരുന്നു അനുവദിച്ചത്. ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഒമ്പതംഗ കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാഖിനെയില്‍ നടക്കുന്നത് ഏറ്റമുട്ടലല്ലെന്ന നിലപാടിലാണ് കമ്മീഷന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here