200 രൂപ നോട്ട് പുറത്തിറങ്ങി; എടിഎമ്മുകളിൽ ഉടൻ എത്തില്ല

Posted on: August 25, 2017 3:30 pm | Last updated: August 25, 2017 at 4:09 pm
SHARE

ന്യൂഡല്‍ഹി: 200 രൂപയുടെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കി.റിസര്‍വ് ബാങ്കിന്റെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലെ തിരഞ്ഞെടുത്ത ശാഖകളില്‍ നോട്ട് വിതരണം ആരംഭിച്ചു. എന്നാല്‍ ഉടന്‍ ഇത് എടിഎമ്മുകളില്‍ എത്തില്ല. എടിഎമ്മുകളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയ ശേഷമേ നോട്ട് ലഭ്യമാക്കുകയുള്ളൂ. ഒരാഴ്ചയെങ്കിലും ഇതിന് സമയം വേണ്ടിവരുമെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

200 രൂപ നോട്ട് കൈപ്പറ്റാനായി റിസര്‍വ് ബാങ്ക് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജനങ്ങളുടെ തിരക്കാണ്. പുതിയ നോട്ട് എങ്ങനെ എന്നറിയാനുള്ള ജിജ്ഞാസയാണ് ആളുകളെ ബാങ്ക് കൗണ്ടറുകള്‍ക്ക് മുന്നില്‍ എത്തിച്ചത്.

കള്ളനോട്ട് തടയാന്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here