Connect with us

Kerala

മൊയ്തീന്‍കോയ ഹാജി അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: പബ്ലിക്ക് റിലേഷന്‍സ് മുന്‍ ഡയറക്ടറും സിറാജ് ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്ന വെളുത്തോടന്‍കണ്ടി ഫാത്വിമാ മന്‍സിലില്‍ മൊയ്തീന്‍ കോയ ഹാജി (82) അന്തരിച്ചു. 1958ല്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി തിരുവനന്തപുരത്തെ പി ആര്‍ ഡി ആസ്ഥാനത്ത് സേവനം ആരംഭിച്ച അദ്ദേഹം, വകുപ്പ് മേധാവിയായി 1990ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്നതിന് ശേഷം അഞ്ച് വര്‍ഷം ഡല്‍ഹി ആള്‍ ഇന്ത്യ റേഡിയോ മലയാളം വിഭാഗത്തിലും കോഴിക്കോട്ടെ ന്യൂസ് യൂനിറ്റില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായും കോഴിക്കോട് പ്രാദേശിക വാര്‍ത്താ വിഭാഗം ആരംഭിച്ച കാലത്ത് ന്യൂസ് എഡിറ്ററായും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാര്‍ഷിക സര്‍വകലാശാലയിലെ ആദ്യത്തെ പി ആര്‍ ഒ ആയിരുന്നു. പ്രസ് അക്കാദമിയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം കോഴിക്കോട് പ്രസ്സ് ക്ലബ് നടത്തി വരുന്ന ജേണലിസം കോഴ്‌സ് ഡയറക്ടറായും പിന്നീട് സിറാജ് ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായും സേവനം അനുഷ്ഠിച്ചു.

തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഒരു സമാഹാരം വഴിവിളക്ക് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലം ചെട്ടികുളം ജുമുഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ഭാര്യ: ആരിഫ (റിട്ട. പ്രിന്‍സിപ്പല്‍ വി എച്ച് എസ് എസ് മീഞ്ചന്ത) മക്കള്‍: രഹന (അസി. പ്രൊഫ. ഫാറൂഖ് കോളജ്), ഷഹന ( ഡിവിഷനല്‍ ഓഫീസ്, എല്‍ ഐ സി കോഴിക്കോട്), സ്വാലിഹ് (ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട്). മരുമക്കള്‍: പ്രൊഫ. ഷാജഹാന്‍ (റിട്ട. പ്രൊഫസര്‍ ഫാറൂഖ് കോളജ്), മുഹമ്മദ് (മര്‍കസ് ഹൈസ്‌കൂള്‍ കാരന്തൂര്‍), ശഫ്‌ന (ലക്ചറര്‍ ജെ ഡി ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്).

---- facebook comment plugin here -----

Latest