ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം മദീന, ജിസാന്‍ തുടങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കും

Posted on: August 24, 2017 9:13 pm | Last updated: August 24, 2017 at 9:13 pm

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‌ഫെസയര്‍ സംഘം ആഗസ്ത് 25ന് സഊദിയിലെ മദീനയിലും, ജിസാനിലും കോണ്‍സുലര്‍ സേവങ്ങള്‍ക്കായി സന്ദര്‍ശനം നടത്തും.

മദീനയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം മദീനയിലെ ഹോട്ടല്‍ അല്‍ ബൈളയിലും ജിസാനില്‍ ഹോട്ടല്‍ അദ്‌നാനിലുമാണ് ക്യാമ്പ് ചെയ്യുക

രാവിലെ എട്ട് മണിമുതല്‍ പന്ത്രണ്ട് മണിവരെയും ഉച്ചതിരിഞ്ഞ് ഒരു മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയുമാണ് സേവനങ്ങള്‍ ലഭ്യമാവുക.

അറ്റസ്‌റ്റേഷന്‍, പാസ്‌പോര്ട്ട് പുതുക്കല്‍, തൊഴില്‍ സംബന്ധമായ പരാതികള്‍,കോണ്‌സുല്‍ വെല്‍ഫെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട നിര്‌ദ്ദേശങ്ങള്‍ എന്നിവയ്ക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിക്കാവുന്നതാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.