Connect with us

Gulf

അഭയാര്‍ഥികള്‍ക്കായി 'വോയിസസ് ഓഫ് റഫ്യുജീസ്' കാമ്പയിന്‍

Published

|

Last Updated

ദുബൈ: യുദ്ധക്കെടുതികളും സംഘര്‍ഷങ്ങളും അനുഭവിക്കുന്ന രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്കായി പ്രത്യേക കാമ്പയിന്‍. ഐക്യരാഷ്ട്ര സഭക്കുകീഴില്‍ അഭയാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യു എന്‍ എച് സി ആറും ദുബൈ ഫെസ്റ്റിവല്‍ സിറ്റിയും ചേര്‍ന്നാണ് കാമ്പയിന്‍ ഒരുക്കുന്നത്.

“വോയിസസ് ഓഫ് റഫ്യുജീസ്” എന്ന പ്രമേയത്തിലുള്ള കാമ്പയിന്‍ അഭയാര്‍ഥികളുടെ വൈഷമ്യങ്ങളെകുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കും. അഭയാര്‍ഥികള്‍ക്കിടയിലെ കുട്ടികളെയാണ് കാമ്പയിന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍ വഴി അഭയാര്‍ഥികളുടെ ജീവിത സാഹചര്യങ്ങളെ വരച്ചുകാട്ടും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കുന്നതിനും കാമ്പയിനിലൂടെ അവസരമൊരുക്കുന്നുണ്ട്.
യു എ ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന്റെ ഭാഗമായി പെരുന്നാള്‍ അവധി ദിനങ്ങളിലാണ് കാമ്പയിന്‍ പരിപാടികള്‍. മധ്യ പൗരസ്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 1.77 കോടി അഭയാര്‍ഥികള്‍ ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇതില്‍ പകുതിയോളം കുട്ടികളാണ്.

---- facebook comment plugin here -----

Latest