Connect with us

Gulf

ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ രണ്ടാം ഘട്ട പരിശീലന ക്ലാസ്

Published

|

Last Updated

ജിദ്ദ : ആര്‍.എസ്.സി ജിദ്ദ സെന്‍ട്രലുനു കീഴില്‍ ഹജ്ജ് വളണ്ടിയര്‍മാരായി പോവുന്നവര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലന ക്ലാസ് ഓഗസ്റ്റ് 25 വെള്ളി ഉച്ചക്ക് 1.30 നു സിത്തീന്‍ റോഡിലെ യെല്ലോ ലെമണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു. റെജിസ്ടര്‍ ചെയ്ത മുഴുവന്‍ വളണ്ടിയര്‍മാരും ക്ലാസില്‍ പങ്കെടുക്കണമെന്ന് ആര്‍.എസ്.സി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചു.

റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തവരുടെ അപേക്ഷ ഫോം ശറഫിയ്യ സിദ്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന എച്.വി.സി ഓഫീസില്‍ ഓഗസ്റ്റ് 25 വരെ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു