Connect with us

Kerala

സുഷമ സ്വരാജിനെ കാണാനില്ലെന്ന് പോസ്റ്റര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കാണാനില്ലെന്ന് പോസ്റ്റര്‍. സുഷമ പ്രതിനിധീകരിക്കുന്ന മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നഗരത്തിന്റെ വിവിധയിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിദിശയില്‍ കര്‍ഷകര്‍ മരിച്ചുവീഴുന്നു, വ്യാപാരികളുടെ സ്ഥിതി മോശമായി, യുവാക്കള്‍ക്ക് തൊഴിലില്ലാതായി, പൊതുസമൂഹം അസ്വസ്ഥരാണ്, എംപിയെ കാണാനില്ല തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

അതേസമയം, മന്ത്രിയുടെ ജനപ്രീതി ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് ഗൂഢാലോചനായാണ് പോസ്റ്ററിന് പിന്നിലെന്നും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം അധികം യാത്രപാടില്ലെന്ന നിര്‍ദേശമുള്ളതിനാലാണ് സുഷമ സ്ഥലത്തെത്താത്തതെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് തജിന്ദര്‍ സിംഗ് പറഞ്ഞു. അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും കാണ്‍മാനില്ല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Latest