Connect with us

First Gear

സാന്‍ട്രോ വരുന്നു; അടിമുടി മാറ്റങ്ങളോടെ

Published

|

Last Updated

ഹ്യുണ്ടായി കാറുകളില്‍ ഏറെ ജനപ്രീതി നേടിയ സാന്‍ട്രോ പുതുമോഡിയില്‍ വീണ്ടും വിപണിയില്‍ എത്തുന്നു. അടിമുടിമാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുക. ഇതിന്റെ കണ്‍സപ്റ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ആകാശ കാറുകള്‍ക്ക് സമാനമായ രൂപകല്‍പനയാണ് പുതിയ കാറിന്റെതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സാന്‍ട്രോ എന്ന പേരില്‍ തന്നെയാണോ പുതിയ ഹാച്ച് ബാക്ക് വിപണിയില്‍ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. സാന്‍ട്രോ എന്ന പേരില്‍ തന്നെയാകും പുതിയ മോഡല്‍ എത്തുക എന്നാണ് ഭൂരിഭാഗം റിപ്പോര്‍ട്ടുകളും പറയുന്നത്. 1998ല്‍ ആദ്യമായി അവതരിപ്പിച്ച ഈ വാഹനം 2014ലാണ് കമ്പനി പിന്‍വലിച്ചത്. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ മോഡലാണ് സാന്‍ട്രോ. ഹ്യുണ്ടായിയുടെ ഏറ്റവും വിജയിച്ച മോഡലും ഇതുതന്നെ.

---- facebook comment plugin here -----

Latest