കെകെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം

അന്വേഷണം രമേശ് ചെന്നിത്തലയുടെ പരാതിയില്‍
Posted on: August 24, 2017 12:22 pm | Last updated: August 24, 2017 at 12:43 pm

ന്യൂഡല്‍ഹി: ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ,സാമൂഹിക നീതി മന്ത്രി കെകെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മന്ത്രിക്കെതിരെ പ്രഥമൃഷ്ട്യാ തെളിവുണ്ടെന്നാണ് ലോകായുക്തയുടെ നിഗമനം.

സെപ്തംബര്‍ 13നകം ഇത് സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.