കശ്മീരില്‍ ഭൂചലനം; ആളപായമില്ല

Posted on: August 24, 2017 11:52 am | Last updated: August 24, 2017 at 12:08 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.28നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂകമ്പസാധ്യത ഏറിയ സ്ഥലമാണ് കശ്മീര്‍. 2005 ഒക്ടോബര്‍ എട്ടിന് കശ്മീരിലും പാക് അധീന കശ്മീരിലുമുണ്ടായ വന്‍ ഭൂചനലത്തില്‍ 80,000ത്തിലേറെപ്പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്.