കെകെ ശൈലജ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

Posted on: August 24, 2017 10:23 am | Last updated: August 24, 2017 at 12:23 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ തീയതി നീട്ടിയത് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കാനാണ്. നിയമ സെക്രട്ടറി വിശദമായി പരിശോധിച്ചായിരുന്നു നിയമനം. അതിനാല്‍ ഇതില്‍ തെറ്റായൊന്നുമില്ലെന്നും മന്ത്രി രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെസി ജോസഫ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേ മുഖ്യമന്തി വ്യക്തമാക്കി.

പ്രതിപക്ഷ സമരത്തെയും മുഖ്യമന്ത്രി പരിഹരിച്ചു. ഇതാണോ ഗാന്ധിയന്‍ സമര രീതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം, മന്ത്രിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം വിമര്‍ശിച്ചു. ജനാധിപത്യ മര്യാദയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെസി ജോസഫ് പറഞ്ഞു. ഒരാഴ്ചക്കിടെ മന്ത്രിക്കെതിരെ മൂന്ന് തവണ കോടതി വിമര്‍ശനം വരുന്നത് ഇത് ആദ്യമെന്നും അദ്ദേഹം പറഞ്ഞു.