Connect with us

Kerala

കെകെ ശൈലജയുടെ രാജി: സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം.

തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ സ്തംഭിക്കുന്നത്. സഭാനടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാരം തുടരുകയാണ്.

Latest