Connect with us

Sports

ഫോം തുടരാന്‍ ടീം ഇന്ത്യ

Published

|

Last Updated

 

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യ അനായാസം ജയിച്ചിരുന്നു. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ രണ്ടാം ഏകദിനവും ഇന്ത്യ തന്നെ ജയിക്കാനാണ് സാധ്യത. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം രണ്ടരയ്ക്കാണ് കളി തുടങ്ങുക. മത്സരം ടെന്‍ സ്‌പോര്‍ട്‌സില്‍ തത്സമയം. ആദ്യം ബാറ്റ് ചെയ്ത് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പറ്റാതിരുന്നതാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് വിനയായത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ മികവില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ബാറ്റിംഗില്‍ ശ്രീലങ്കയെ നിലംപരിശാക്കിക്കളഞ്ഞു.
ശിഖര്‍ ധവാന്റെ പതിനൊന്നാം സെഞ്ചുറിയും വിരാട് കോലിയുടെ തകര്‍പ്പന്‍ പിന്തുണയും കൂടിയായതോടെ ഇന്ത്യ റെക്കോര്‍ഡ് വേഗത്തില്‍ കളി തീര്‍ത്തു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും തോറ്റാല്‍ അത് ശ്രീലങ്കയ്ക്ക് സഹിക്കാനാകില്ല.

എന്നാല്‍ ഇന്ത്യയാകട്ടെ ഈ പരമ്പരയ്ക്ക് വലിയ പ്രധാന്യം പോലും കല്‍പ്പിക്കുന്നില്ല, 2019 ലോകകപ്പിനുള്ള ടീം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്കുള്ള ടീമിനെ അയച്ചിരിക്കുന്നത്. വെറ്ററന്മാരായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവരെ ഇന്ത്യ പരിഗണിക്കാതിരുന്നതും ലോകകപ്പ് മുന്നില്‍ കണ്ട് തന്നെയാകണം. ആദ്യ ഏകദിനത്തില്‍ ലങ്കയെ ഒമ്പത വിക്കറ്റിന് അനായാസം മറികടന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണ്

കഴിഞ്ഞ മത്സരത്തില്‍ ധവാനൊപ്പം ഓപണ്‍ ചെയ്ത രോഹിത് ശര്‍മ തന്നെയായിരിക്കും ഇന്നും ഇന്നിങ്ങ്‌സ് തുറക്കുന്നത്‌രോഹിത് നാല് റണ്‍സിന് പുറത്തായെങ്കിലും കോഹലിയും ധവാനും ചേര്‍ന്ന് അനായാസമാണ് 217 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നത് കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയെ ബൗളിങ ഓപണ്‍ ചെയ്യാന്‍ നിയോഗിച്ച കോഹ്‌ലിയുടെ തീരുമാനം പരാജയപ്പെട്ടിരുന്നു. ഇരുവരും ആദ്യ പവര്‍?േപ്ലയില്‍ തല്ലുവാങ്ങുകയും ചെയ്തു. സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹലും പ്രഹരം ഏറ്റുവാങ്ങി. എന്നാല്‍, ബൂംറയും കുല്‍ദീപ് യാദവും അക്‌സാര്‍ പട്ടേലും കണിശതയാര്‍ന്ന ബൗളിങ്കാഴ്ചവെച്ചതോടെയാണ്‌ലങ്ക ചുരുങ്ങിയ സ്‌കോറില്‍ ഒതുങ്ങിയത് മൂന്ന്‌സ്പിന്നര്‍മാരുമായാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തിനിറങ്ങിയത്കുല്‍ദീപ് യാദവിനെ മാറ്റി ഒരു ബാറ്റ്‌സ്മാന്അവസരം നല്‍കാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ അജന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, ഷര്‍ദൂല്‍ ഠാകുര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം കൈവന്നേക്കാം. 2019 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായാണ്ഇന്ത്യ ഈ പര്യടനത്തെ നോക്കികാണുന്നത്