പിന്നാക്ക വിഭാഗത്തിന്റെ ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി

Posted on: August 23, 2017 9:16 pm | Last updated: August 24, 2017 at 10:26 am

ന്യൂഡല്‍ഹി: പിന്നാക്ക വിഭാഗ സംവരണത്തിന് ക്രീമിലെയര്‍ നിശ്ചയിക്കുന്നതിനുള്ള വാര്‍ഷിക ശമ്പള പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

പിന്നാക്കക്കാരിലെ ഉപവിഭാഗങ്ങളെ തരം തിരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇതിനായി ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ട്. 12 ആഴ്ചക്കുള്ളില്‍ ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ പിന്നാക്കക്കാരെ മൂന്ന് ഉപവിഭാഗങ്ങളായി തരം തിരിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. വളരെ പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പ് എ വിഭാഗവും മറ്റുള്ളവരെ സാമൂഹികാവസ്ഥ പരിഗണിച്ച് ബി ഗ്രൂപ്പും സി ഗ്രൂപ്പായിട്ടും തരം തിരിക്കണമെന്നായിരുന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

വളരെ അധികം പിന്നാക്കം നില്‍ക്കുന്ന ഒരു ഉപവിഭാഗത്തെ നിര്‍ബന്ധമായും തരം തിരിക്കണണെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌