Connect with us

Kerala

ഓണത്തോട്കൂടി മുഴുവന്‍ ക്ഷേമപെന്‍ഷനുകളും കൊടുത്തു തീര്‍ക്കും : ഡോ. തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അസംഘടിത മേഖലയിലെ സാധാരണക്കാരുടെ ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്തിെല്ലന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഓണത്തോടുകൂടി കര്‍ഷക പെന്‍ഷന്‍ ഉള്‍പ്പെടെ മുഴുവന്‍ ക്ഷേമ പെന്‍ഷനുകളും കുടിശ്ശിക ഇല്ലാതെ കൊടുത്തുതീര്‍ക്കും. സാമൂഹിക സുരക്ഷ ചെലവുകളില്‍ കുറവുവരുത്താതെ നിക്ഷേപരംഗത്ത് വലിയ കുതിപ്പുണ്ടാക്കും. പശ്ചാത്തല വികസനം സൃഷ്ടിച്ച് പുതിയ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കും. റവന്യൂ കമ്മി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം തികയാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ പുതിയ സമീപനം സ്വീകരിച്ചത്. അതുകൊണ്ടാണ് ബജറ്റിന് പുറത്ത് വായ്പയെടുത്ത് കിഫ്ബി വഴി ചെയ്യാന്‍ ശ്രമിക്കുന്നത്. ആദ്യവര്‍ഷംതന്നെ 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മൂന്നു വര്‍ഷംകൊണ്ട് ഇവ പൂര്‍ത്തിയാക്കാനാകും. ഇനിയുള്ള ഓരോ മാസവും 1500 2000 കോടിയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനമാണ്

ഇന്ത്യയില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് പറയാന്‍ പറ്റാത്ത സംസ്ഥാനം കേരളം മാത്രമാണ്. അതു നമ്മുടെ മതനിരപേക്ഷതയുടെയും പുരോഗമന രാഷ്ട്രീയത്തിന്റെയും ശക്തിയാണ്. ക്ഷേമത്തോടൊപ്പം ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച വേഗമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുംമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest