എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ പേര് മാറി

Posted on: August 23, 2017 7:35 pm | Last updated: August 23, 2017 at 8:49 pm
SHARE

ദുബൈ: എമിറേറ്റ്‌സ് ഐഡന്റ്റിറ്റി അതോറിറ്റി ഇനി പുതിയ പേരില്‍ അറിയപ്പെടും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് നാചുറലൈസേഷന്‍ അതോറിറ്റി അഥവാ ഫെയ്ന്‍ എന്നായിരിക്കും ഇനി അറിയപ്പെടുക.

ഇത് സംബന്ധിച്ചു് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിട്ടത്. തിരിച്ചറിയല്‍ കാര്‍ഡ്, താമസകുടിയേറ്റം, പാസ്‌പോര്‍ട്ട് എന്നിവ അതോറിറ്റിയുടെ പരിധിയില്‍ വരും. ഡയറക്ടര്‍ ബോര്‍ഡിന്റെ അധ്യക്ഷനായി മന്ത്രി നിയമിതനാകും