ദുബൈ സഫാരിയില്‍ സിംഹക്കുഞ്ഞുങ്ങള്‍

Posted on: August 23, 2017 5:53 pm | Last updated: August 23, 2017 at 5:53 pm

ദുബൈ: നിര്‍ദിഷ്ട ദുബൈ സഫാരി പാര്‍ക്കില്‍ സിംഹക്കുട്ടികള്‍ ജനിച്ചു. ഇവക്ക് ഉചിതമായ പേര് നിര്‍ദേശിച്ചു വിജയിക്കുന്നവര്‍ക്ക് നഗരസഭ സമ്മാനം നല്‍കും.

ദക്ഷിണാഫ്രിക്കയിലെ ടിംബാവതിയില്‍ നിന്ന് എത്തിയ സിംഹദമ്പതികള്‍ക്കാണ് കുഞ്ഞുങ്ങള്‍ പിറന്നത്. കുഞ്ഞുങ്ങളില്‍ ഒരെണ്ണം ആണും മറ്റൊന്ന് പെണ്ണുമാണ്. ഇവയുടെ വീഡിയോ നഗരസഭ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ടാണ് പേര് നിര്‍ദേശിക്കേണ്ടത്. നൂറ് കോടി ദിര്‍ഹം ചെലവ് ചെയ്ത് നിര്‍മിച്ച ഉദ്യാനം ദുബൈ സഫാരി ഏതാനും മാസങ്ങള്‍ക്കകം തുറക്കും.