വരുന്നൂ, ദുബൈ ഹാര്‍ബര്‍

Posted on: August 23, 2017 5:39 pm | Last updated: August 23, 2017 at 5:39 pm

ദുബൈ: ദുബൈയില്‍ മറ്റൊരു അത്ഭുതമാകാന്‍ പോവുകയാണ് ദുബൈ ഹാര്‍ബര്‍ പദ്ധതി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിഭാവനം ചെയ്ത ഹാര്‍ബര്‍, മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലുതായിരിക്കും. ഇവിടെ ഒരേ സമയം 1400 ജലയാനങ്ങള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യം ലഭിക്കും. പാം ജുമൈറക്കു സമീപമാണ് ഹാര്‍ബര്‍ പണിയുന്നത്.

രണ്ടുകോടി ചതുരശ്രയടി വിസ്തൃതിയില്‍ മിറാസ് ഹോള്‍ഡിങ്ങിനാണ് നിര്‍മാണ ച്ചുമതല. 135 മീറ്റര്‍ ഉയരത്തില്‍ ലൈറ്റ് ഹൗസ് പ്രധാന ആകര്‍ഷണമായിരിക്കും. 6000 യാത്രക്കാര്‍ക്ക് വന്നിറങ്ങാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. സമീപം ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും നിര്‍മിക്കും.