ദുബൈ പോലീസ് മേധാവിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Posted on: August 23, 2017 5:28 pm | Last updated: August 23, 2017 at 5:28 pm
ദുബൈ പോലീസ് മേധാവി’മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും സിറാജ് ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി.
ദുബൈ പോലീസ് ഓഫീസേര്‍സ് ക്ലബ് മജ്‌ലിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പോലീസ് മേധാവിക്ക് ആശംസകള്‍ കൈമാറുകയും വിവിധ വിഷയങ്ങളില്‍ സംഭാഷണം നടത്തുകയും ചെയ്തു.

ഈയിടെ നിര്യാതനായ മുന്‍ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീനക്കായി കേരളത്തില്‍ വെച്ച് നടത്തിയ പ്രത്യേക പ്രാര്‍ഥന തന്റെ ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു.
സിറാജ് ഗള്‍ഫ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി കാന്തപുരത്തെ അനുഗമിച്ചു.