ലാവ്‌ലിന്‍ വിധി; എല്‍ഡിഎഫിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്ന് സിപിഐ

Posted on: August 23, 2017 5:12 pm | Last updated: August 23, 2017 at 8:21 pm
SHARE

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കേറ്റ തിരിച്ചടിയാണിതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ലാവലിന്‍ കേസ് വിധി പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
നീതിയുടെയും ധര്‍മ്മത്തിന്റെയും വിജയമാണിതെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.