Connect with us

Gulf

ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവ. ഒന്നു മുതല്‍; അതിഥി രാജ്യം ബ്രിട്ടന്‍

Published

|

Last Updated

ഷാര്‍ജ : ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ ഒന്നു മുതല്‍ പതിനൊന്ന് വരെയായിരിക്കുമെന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ ആമിരി അറിയിച്ചു. ഇത്തവണയും ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തന്നെയായിരിക്കും പുസ്തകമേള. ബ്രിട്ടനാണ് ഇത്തവണത്തെ അതിഥി രാജ്യം. പതിവുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുത്തുകാരും പ്രസാധകരും ആസ്വാദകരും എത്തുമെന്നും അഹ്മദ് അല്‍ ആമിരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ 35 വര്‍ഷം പിന്നിട്ട പുസ്തകമേള ലോകത്തു തന്നെ ശ്രദ്ധേയമായ സാംസ്‌കാരികോത്സവംകൂടിയാണ്. ലോകത്തെ വലിയ മൂന്നാമത്തെ പുസ്തമേളയാണിത്. മേളയുടെ ഭാഗമായുള്ള പ്രൊഫഷണല്‍ പ്രോഗ്രാം ഒക്ടോ. 30, 31 തീയതികളില്‍ നടക്കും. വിവര്‍ത്തനങ്ങള്‍ക്കുള്ള അവകാശ കൈമാറ്റങ്ങള്‍ ഈ പരിപാടിയിലാണ് നടക്കുന്നത്. ലോകത്തെ 250 ലധികം പ്രസാധകര്‍ പങ്കെടുക്കും.

മേളയില്‍ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യം വലുതായിരിക്കും. കേരളത്തിലെ നിരവധി പ്രസാധകര്‍ പവലിയന്‍ ബുക്ക് ചെയ്തിട്ടുണ്ട്. സിറാജ്, ഡി സി, ഗ്രീന്‍ തുടങ്ങിയ പ്രസാധകരുടെ സജീവ സാന്നിധ്യം ഉണ്ടാകും. മലയാളത്തിലെ നിരവധി പ്രമുഖ എഴുത്തുകാര്‍ എത്തും.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest