ലാവ്‌ലിന്‍ വിധി പിണറായിക്ക് മറ്റൊരു പൊന്‍തൂവല്‍: കോടിയേരി

Posted on: August 23, 2017 3:11 pm | Last updated: August 23, 2017 at 3:58 pm
SHARE

തിരുവനന്തപുരം: ലാവലിന്‍ കേസ് വിധി പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. വസ്തുനിഷ്ടാപരമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. പിണറായിയെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന ആരോപണം കോടതിയും ശരിവെച്ചിരിക്കുകയാണ്. 2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് പിണറായി വിജയനെ പ്രതിചേര്‍ക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്. ദേശീയതലത്തില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചതാണ് ഈ കേസ്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി ന്നെ പറഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും സിബിഐയെ ഉപയോഗിച്ച് ഇത്തരം കേസുകള്‍ സൃഷ്ടിക്കുന്ന പ്രവണത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here